ഓയൂർ: അഖിലഭാരത അയ്യപ്പസേവാസംഘം പുതുശ്ശേരി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ വാർഷികോത്സവം ഇന്ന് തുടങ്ങും. 6ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ ഇന്ന് രാവിലെ 6ന് അഷ്‌ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 7ന് പൊതുസമ്മേളനം, വസ്ത്രദാനം ,പഠനോപകരണ വിതരണം എന്നിവ നടക്കും. വാർഡ് അംഗം കെ വിശാഖ് ഉദ്ഘാടനം ചെയ്യും .ക്ഷേത്രം പ്രസിഡന്റ് പി. മുരളീധരൻ അദ്ധ്യക്ഷനാകും.രാത്രി 8ന് തിരുവാതിരയും കൈകൊട്ടിക്കളിയും. നാളെ രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6. 15ന് സോപാനസംഗീതം, 12.30 കഞ്ഞിസദ്യ, വൈകിട്ട് 7ന് ആദ്ധ്യത്മിക പ്രഭാഷണം, 7.40ന് ഓട്ടൻ തുള്ളൽ, 9ന് നാടകം . 4ന് രാവിലെ 6.30 ന് അഷ്‌ട്രദ്രവ്യ മഹാഗണപതിഹോമം 7ന് സോപാനസംഗീതം ,12.30ന് അന്നദാനം, വൈകിട്ട് 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 9ന് നാടകം. 5ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,7ന് സോപാനസംഗീതം, 12.30ന് അന്നദാനം, 7.15ന് സെമി ക്ലാസിക്കൽ ഡാൻസ് ഷോ, 9ന് നാടകം. 6ന് രാവിലെ 6.30 അഷ്ടദ്രവ്യമഹാഗണപതിഹോമം, 12ന് അന്നദാനം. വൈകിട്ട് 4.30ന് ഘോഷയാത്ര , 9.30ന് പൂമൂടൽ, 10.30ന് ഗാനമേള.