കൊല്ലം: പ്രതിഷേധം കനത്തിട്ടും പൊലീസ് സംയമനം പാലച്ചതിനാലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.

ലോ ആൻജ് ഓർഡർ എ.സി.പി അനൂരൂപിന്റെ നേതൃത്വത്തിലാണ് നൂറുകണക്കിന് പൊലീസുകാർ ബീച്ച്‌റോഡിലും കൊച്ചുപിലാംമൂട് പാലത്തിന് മുന്നിലും അണിനിരന്നത്. 50ലേറെ വനിത പൊലീസുകാരുടെ സാന്നിദ്ധ്യവും സ്ഥലത്തുണ്ടായിരുന്നു. പലതവണ പ്രകോപനം ഉണ്ടായെങ്കിലും പൊലീസ് സംയമനം പാലിച്ചു.

പ്രതിഷേധം കനത്തതോടെ സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീക്ക് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുമ്പ് കാണാത്ത വിധം സംയമനമാണ് പൊലീസ് പ്രതിഷേധത്തിൽ സ്വീകരിച്ചത്. മണിക്കൂറുകളോളം റോഡുകൾ തടഞ്ഞെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നില്ല.