കൊല്ലം: എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യു.ഡി.എഫ് മയ്യനാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ.ഷാനവാസ്‌ ഖാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ.ജി.അജിത് അദ്ധ്യക്ഷനായി. ചിദാനന്ദൻ, മധു, ഹമീദ് കുഞ്ഞ്, എസ്.വിപിനചന്ദ്രൻ, അൻസർ അസീസ്, ശ്രീകുമാർ, ആർ.എസ്.അബിൻ, അഡ്വ.ആനന്ദ് ബ്രഹ്മാനന്ദ്, എം.നാസർ, ബി.ശങ്കരനാരായണ പിള്ള, ഡി.വി.ഷിബു, അഡ്വ.എസ്.എൻ.ഷെമീം, മുഹമ്മദ് ആരിഫ്, വീരേന്ദ്രകുമാർ, അൻവറുദ്ദീൻ ചാണിക്കൽ, ഷൈലജ, ബിനോജ് വർഗീസ്, സുധീർ കൂട്ടുവിള, നാസിമുദീൻ കൂട്ടിക്കട, കുട്ടപ്പൻ, വിപിൻ ജോസ്, മയ്യനാട് സംഗീത് എന്നിവർ സംസാരിച്ചു. അഡ്വ.ജി.അജിത് ചെയർമാനും ചിദാനന്ദൻ ജനറൽ കൺവീനറും ഹമീദ് കുഞ്ഞ് സെക്രട്ടറിയുമായി 101 അംഗ ഇലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു.