photo

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിനെതിരെ കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റും സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായി. വനിതാഫോറം സംസ്ഥാന രക്ഷാധികാരി എ.നസീൻബീവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുന്ദരേശൻ, സംസ്ഥാന ഓഡിറ്റർ കെ.ഷാജഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.മാരിയത്ത്ബീവി, സെക്രട്ടറി ആർ.രാജശേഖരൻപിള്ള, ഇ.അബ്ദുൽസലാം, പ്രൊഫ.ആർ.രവീന്ദ്രൻനായർ, ആർ.വിജയൻ, പി.സോമൻപിള്ള, ജെ.വിശ്വംഭരൻ, പി.പ്രഭ, നൂർമുഹമ്മദ്, ബി.അനിൽകുമാർ, എ.അജയകുമാർ, ലത്തീഫ് ഒറ്റത്തെങ്ങിൽ, പി.കെ.രാധാമണി, ഇന്ദിര നടുവിലപ്പുര, വൈ.ഖാലിദ്കുഞ്ഞ്, പരിമണം വിജയൻ, ജോർജ്ജ് ക്ലിഫോർഡ് കാർഡോസ്, ജി.ശ്രീകുമാർ, ആർ.എം.ശിവപ്രസാദ്, നിസാമുദ്ദീൻ, ഓമനക്കുട്ടൻ, രഘു എന്നിവർ സംസാരിച്ചു.