
പാരിപ്പള്ളി: ഭജനമഠംമുക്ക് തെറ്റിക്കുളം ഭാഗത്തെ വെള്ളകെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ആരംഭിച്ച കലുങ്കിന്റെ പണി വൈകിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സംയുക്ത സർവേ നടത്തിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ രണ്ടാഴ്ച്ച പിന്നിട്ടും ജോലികൾ നിസാര കാരണങ്ങൾ ചൂണ്ടികാട്ടി വൈകിപ്പിക്കുകയാണ്. തെറ്റിക്കുളം ഭാഗത്തെ ക്യാറ്റ് പിറ്റിന്റെയും ഓടയുടെയും പണി പൂർത്തിയായി. എന്നാൽ റോഡിനു മറുവശത്തെ ക്യാറ്റ് പിറ്റ് ചെയ്യുവാൻ ഇലക്ട്രിക് പോസ്റ്റ് തടസമാകുന്നതിനാൽ ആ വശം പൊളിച്ചു മാറ്റാൻ കഴിയുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് മഴക്കാലത്തിന് മുമ്പ് പണി തീർക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് കോൺഗ്രസ് ചിറക്കര മണ്ഡലം പ്രസിഡന്റ് എസ്.വി.ബൈജുലാലുവും വൈസ് പ്രസിഡന്റ് ചിറക്കര ഷാബുവും ആവശ്യപ്പെട്ടു.