
കൊല്ലം: സന്നദ്ധ സംഘടനയായ സൊലസിന്റെ സാന്ത്വന യാത്രയ്ക്ക് കരുത്തേകാൻ അമേരിക്കയിലെ സായാറ്റിനിലെ മച്ചാനി കെയർ ആൻഡ് ഷെയർ ഗ്രൂപ്പ് വാഹനം നൽകി. മച്ചാനി കെയർ ആൻഡ് ഷെയർ ഗ്രൂപ്പ് ലീഡർ മനീഷ് രവീന്ദ്രൻ സൊലസ് കൊല്ലം കൺവീനർ ഡോ.സി.അനിതാശങ്കറിന് വാഹനത്തിന്റെ താക്കോൽ കൈമാറി. മച്ചാനി കെയർ ആൻഡ് ഷെയർ ഗ്രൂപ്പ് പ്രവർത്തകരായ ഷിബു, വിഷ്ണു, മിഥുൻ, സൊലസ് കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഇ.എം.ദിവാകരൻ, ട്രഷറർ പി.വി.സുരേന്ദ്രൻ, കൊല്ലം സൊലസ് പ്രവർത്തകരായ നരേഷ്, ഡോ.ജലജ നരേഷ്, ഷീന ഡഗ്ലസ്, സിന്ധു, രാജീവ്, സുനിൽ പനയറ, ആശാശർമ്മ യൂത്ത് വോളന്റിയർമാരായ എസ്.അരവിന്ദ്, എസ്.കുമാർ, അഭിഷിക്, ആദിത്യൻ, ഗോകുൽ, ബിജിൻ, ശബരി തുടങ്ങിയവർ പങ്കെടുത്തു.
'