കരുനാഗപ്പള്ളി: ദളിത് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾ നടപ്പാക്കാനുള്ള ചട്ടങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.സന്തോഷ്ബാബു അദ്ധ്യക്ഷനായി. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എം.അൻസാർ, മുനമ്പത്ത് വഹാബ്, അഡ്വ.കെ.എ.ജവാദ്, എൻ.അജയകുമാർ, ബോബൻ ജി.നാഥ്, ആർ.ദേവരാജൻ, ജില്ലാ സെക്രട്ടറി മൈതാനം വിജയൻ, രുഗ്മിണി, അജിത, കെ.ശിവദാസൻ, പാവുമ്പ ബാലകൃഷ്ണൻ, രവീന്ദ്രൻ, രമണൻ കരുനാഗപ്പള്ളി, അനിൽകുമാർ, കലേശൻ, അനിൽ കളരി, മോളി സുരേഷ് എന്നിവർ സംസാരിച്ചു.