പുത്തൂർ: ഒറ്റപ്പെടലിന്റെ സങ്കടങ്ങളുമായിക്കഴിഞ്ഞ മണിയമ്മയ്ക്ക്(65) ഇനി പുത്തൂർ സായന്തനം വയോജന കേന്ദ്രത്തിന്റെ സ്നേഹത്തണൽ. ചാത്തന്നൂർ കല്ലുവാതുക്കൽ പാമ്പുറം ശ്രീരാമപുരം വിനുവിലാസത്തിൽ പരേതനായ പൊന്നപ്പനാചാരിയുടെ ഭാര്യയാണ് മണിയമ്മ. മക്കളുണ്ടെങ്കിലും ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടുപോയി. മകന്റെ വാടക വീട്ടിൽ പ്രാരാബ്ധങ്ങൾക്കിടയിലേക്ക് പോകാനും മടിച്ചു. തുടർന്നാണ് പൊതുപ്രവർത്തകനായ എം.ഷിബുവിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പുത്തൂർ സായന്തനം വയോജന കേന്ദ്രത്തിലെത്തിച്ചത്. കെ.സുഗതൻ, കോട്ടാത്തല ശ്രീകുമാർ, രേഖ, ലീജ സുരേഷ്, പിങ്ക് പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഷേർലി, എൽ.ജ്യോതി, പൊതുപ്രവർത്തകൻ എം.ഷിബു, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ഇനി മണിയമ്മയ്ക്ക് വേണ്ട ആഹാരവും വസ്ത്രവും മറ്റ് സൗകര്യങ്ങളും സായന്തനത്തിൽ ലഭിക്കും.