
കൊല്ലം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചവറ തോട്ടിന് വടക്ക്, മുല്ലവയൽ തെക്കതിൽ വീട്ടിൽ ജിതിൻ(27) ആണ് ചവറ പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ വീട്ടിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.
ചവറ പൊലീസ് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രഞ്ജിത്ത്, ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവർക്കൊപ്പം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ആംഗങ്ങളും ചേർന്നാണ് ജിതിനെ പിടികൂടിയത്.