ചവറ : കേരള മുസ്ലിം ജമാഅത്തും എസ്.വൈ.എസ്.എസ്.എസ്.എഫ് പടപ്പനാൽ യൂണിറ്റും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് കിറ്റും ചികിത്സാ സഹായവിതരണവും ജെ.എം. ജില്ലാ ജനറൽ സെക്രട്ടറി എസ്.നൗഷാദ് മന്നാനി ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് പടപ്പനാൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾസലാം അദ്ധ്യക്ഷനായി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പടപ്പനാൽ , എസ്.വൈ.എസ് ചവറസോൺ സാമൂഹ്യ വകുപ്പ് സെക്രട്ടറി നൗഷാദ് മഹ്ളരി , മുനീർ ജൗഹരി ,അബ്ദുസ്സലാം പടിപ്പുരയിൽ, ജമാലുദീൻ മുസ് ലിയാർ, നുജൂമുദ്ദീൻ പ്ലാച്ചേരിൽ തുടങ്ങിയവർ സംസാരിച്ചു.