പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിൽ സ്ഥിതിചെയ്യുന്ന പുനലൂർ ബാലകലാഭവനിൽ അവധിക്കാല ക്ലാസുകൾ ആരംഭിച്ചു. തബല,മൃദംഗം,വയലിൻ,ഗിത്താർ,ഡാൻസ് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് ക്ലാസുകൾ ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത ക്ലാസുകളുടെ പ്രവർത്തനോദ്ഘാടനം നർവഹിച്ചു. വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷണൻ അദ്ധ്യക്ഷനായി. മുൻ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ത്യാഗരാജൻ,രാജൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.