dead

കടയ്ക്കൽ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അജ്ഞാതനായ മദ്ധ്യവയസ്‌കൻ മരിച്ചു. ഇയാളുടെ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാർച്ച് 21ന് കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് വഴിയരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മദ്ധ്യവയസ്‌കനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിവരം ലഭിക്കുന്നവർ കടയ്ക്കൽ പൊലീസിൽ ബന്ധപ്പെടണം. ഫോൺ: 9497980169, 9497987040, 0474-2422033.