കൊല്ലം: തപാൽ വോട്ടിന് 5വരെ അപേക്ഷ സമർപ്പിക്കാം. ഇതര ജില്ലകളിൽ വോട്ടർമാരായിട്ടുള്ളതും കൊല്ലം ജില്ലയിൽ ജോലി ചെയ്യുന്നതും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളതുമായ ഉദ്യോഗസ്ഥരാണ് തപാൽ വോട്ടിന് അപേക്ഷിക്കേണ്ടത്. ഫോം 12 ൽ തപാൽ വോട്ടിനായുള്ള അപേക്ഷയും പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ്, വോട്ടർ ഐ.ഡി കാർഡിന്റെ പകർപ്പ് സഹിതം പരിശീലന കേന്ദ്രത്തിലെ ഹെൽപ്പ് ഡെസ്‌കിൽ സമർപ്പിക്കണം.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയമനം ലഭിച്ചിട്ടുള്ള രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ എന്നിവരിലെ ഇതര ജില്ലകളിലെ വോട്ടർമാരായിട്ടുള്ളവരും കൊല്ലം ജില്ലയിൽ ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പ് ജോലിക്കായി നിയമനം ലഭിച്ചിട്ടുള്ളവരും ഫോറം 12 ൽ തപാൽ വോട്ടിനായുള്ള അപേക്ഷ നിയമന ഉത്തരവിന്റെയും തിരഞ്ഞെടുപ്പ് ഐ.ഡി കാർഡിന്റെയും പകർപ്പുകൾ സഹിതം ജോലി നോക്കുന്ന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.