കൊല്ലം: ജില്ലയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എം.മുകേഷ്, അഡ്വ. സി.എ.അരുൺകുമാർ, അഡ്വ. എ.എം.ആരിഫ് എന്നിവരുടെ വിജയത്തിന് ജില്ലയിലെ 1941 ബൂത്തുകളിലും ഏപ്രിൽ 6, 7 തീയതികളിൽ തൊഴിലാളികളുടെ സ്‌ക്വാഡ് ഭവന സന്ദർശനം നടത്തുന്നതിനും മേഖല അടിസ്ഥാനത്തിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാനും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇടത് ട്രേഡ് യൂണിയൻ ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബി.തുളസീധരക്കുറുപ്പ്, എ.എം.ഇക്ബാൽ, ബി.മോഹൻദാസ്, സി.ജെ.സുരേഷ് ശർമ്മ, ഗുരുദേവ സാജൻ, രവീന്ദ്രൻ പിള്ള, മുഹമ്മദ്‌ ഷെരിഫ്, ജി.ആനന്ദൻ, ബി.രാജു എന്നിവർ സംസാരിച്ചു.