road

കൊല്ലം: നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുമ്പേ ജനങ്ങളുടെ അനുഗ്രഹം വാങ്ങാൻ റോഡ് ഷോയുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. ജനാധിപത്യത്തെ ബി.ജെ.പി സർക്കാർ കൽത്തുറങ്കലിലടച്ച കാഴ്ചയാണ് കഴിഞ്ഞ പത്ത് വർഷമായി നാം കണ്ടതെന്ന് തിങ്കളാഴ്ച വൈകിട്ട് അച്ചൻകോവിലിൽ റോഡ് ഷോ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.

ഇന്നലെ രാവിലെ പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ എം.എംനസീർ ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ സലീം അദ്ധ്യക്ഷനായി. സി.വിജയകുമാർ, ഏരൂർ സുഭാഷ്, തോയിത്തല മോഹനൻ, നെൽസൺ സെബാസ്റ്റ്യൻ, സാബു അലക്‌സ്, ഇടവനശേരി സുരേന്ദ്രൻ, നൗഷാദ് യൂനുസ്, ഷെഫീക്ക്, ബി.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോയെ അനുഗമിച്ചതിന് പുറമേ വിവിധ കേന്ദ്രങ്ങളിൽ സ്വീകരിക്കാനുമെത്തി.