പുനലൂർ : കേരള സ്റ്റേറ്റ് സർവീസ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം രജേന്ദ്രൻ പട്ടാഴി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ.ശിവരാമകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ജില്ല വനിതാഫാറം പ്രസിഡന്റ് എസ്.വിജയകുമാരി,
സെക്രട്ടറി ആർ.ശിവരാജൻ, വി.സുദർശനൻ നായർ,സി.ബി.വിജയകുമാർ, ജോർജ് ഫ്രാൻസിസ്, ഇ.ബി.രാധാകൃഷ്ണൻ, കെ. സജിത്ത്, സക്കീർ ഹുസൈൻ, അലക്സാണ്ടർ ബേബി, എൻ. മഹേശൻ,
എസ്.ഹരികുമാർ, ഷാജി വർഗീസ് , രായികുട്ടി, മോനച്ചൻ എന്നിവർ സംസാരിച്ചു.കേരളത്തിലെ സർവീസ് പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും 2021 ജനുവരി മാസം മുതൽ കുടിശ്ശികയുള്ള 21 ശതമാനം ക്ഷാമബത്തയിൽ വെറും രണ്ടു ശതമാനം മാത്രം അനുവദിച്ച് ഉത്തരവിറക്കുകയും, കേരള സിവിൽ സർവീസ് ചരിത്രത്തിൽ ഇല്ലാത്ത വിധം കഴിഞ്ഞ 39 മാസത്തെ കുടിശ്ശിക മരവിപ്പിക്കുകയും ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.