
കൊല്ലം: കൊല്ലം കന്റോൺമെന്റ് മൈതാനത്തെ അയ്യങ്കാളിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഇന്നലത്തെ പ്രചാരണം. ശങ്കേഴ്‌സ് ആശുപത്രിയിലെ ആർ.ശങ്കർ സ്മൃതികുടീരത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ശങ്കേഴ്സ് ആശുപത്രി സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. ഫാത്തിമ ചർച്ച്, പാരിഷ് ഹാൾ, പാട്ടത്തിൽ കാവ് ദേവീക്ഷേത്രം, കാഞ്ഞങ്ങാട് കാഷ്യു ഫാക്ടറി, ധന്യാ പാക്കിംഗ് സെന്റർ, കൂനമ്പായിക്കുളം ദേവീക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കടം, ജില്ലാ ജനറൽ സെകട്ടറി പ്രശാന്ത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.