
പാരിപ്പള്ളി: വിൽപ്പനയയ്ക്കായി ഉണ്ടാക്കിയ 6.5ലിറ്റർ വാറ്റുചാരായവുമായി പ്രതി പൊലീസ് പിടിയിൽ. പാരിപ്പള്ളി കോട്ടക്കേറം പുലിക്കുഴിയിൽ ചരുവിള വീട്ടിൽ രാധാകൃഷ്ണനാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഒന്നിന് രാവിലെ 6.30ന് കോട്ടയ്ക്കേറം പാലത്തിൽ നിന്നും കഴിയാവാരണത്തേക്ക് പോകുന്ന വഴിയിലുള്ള വാഴത്തോട്ടത്തിലെ ഷെഡിൽ വച്ചാണ് ചാരായം വാറ്റിയത്. വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ചാത്തന്നൂർ എ.സി.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി എസ്.എച്ച്.ഒ കെ.കണ്ണന്റെ നിർദ്ദേശ പ്രകാരം എസ്.ഐമാരായ സുബ്രഹ്മണ്യൻ പോറ്റി, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.