d
കൊല്ലം പാർലമെന്റ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ വിജയത്തിനു വേണ്ടിയുള്ള യു.ഡി.എഫ് കൺവെൻഷൻ എം. എം .നസീർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ഇലക്ഷൻ പ്രചരണാർത്ഥം യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ നടത്തി. കെ.പി .സി. സി ജനറൽ സെക്രട്ടറി എം. എം .നസീർ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് ചെയർമാൻ മൈലോട് പ്രസന്നകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ്‌ കെ.ബിനോയ്‌ സ്വാഗതം പറഞ്ഞു. കെ.പി .സി .സി മുൻ അംഗം വിജയ്‌മോഹനൻ, ജയചന്ദ്രൻ, കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്.പ്രദീപ്‌, ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് അംഗം വെളിയം ഉദയകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ചാവടി, ഗിരീഷ് കുമാർ, വസന്തകുമാരി, മായ, ശശികല, ശ്രീകല, വിനീത,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഗീത ജോർജ്, വിഷ്ണു നമ്പൂതിരി, ഹംസ റാവുത്തർ, കല്ലിടുക്കിൽ ബഷീർ, പി.ഒ.മാണി, സി.വൈ.റോയ്, ബി .ബിനോയ്‌, പ്രശാന്തകുമാർ തുങ്ങിയവർ സംസാരിച്ചു. അനിൽ മംഗലത്ത് നന്ദി പറഞ്ഞു.