
പരവൂർ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി മരിച്ചു. കലയ്ക്കോട് പത്മവിലാസത്തിൽ ശ്രീകുമാറിന്റെയും സുനിതയുടെയും മകൻ വിശ്വേശ്വരനാണ് (20) മരിച്ചത്. പരവൂർകാപ്പിൽ റോഡിൽ പരവൂർ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കാപ്പിൽ ഭാഗത്ത് നിന്ന് പരവൂർ ഭാഗത്തേക്ക് ഒരേ ദിശയിൽ വന്ന ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വേശ്വരൻ ഇന്നലെ രാവിലെ 10 ഓടെ മരിച്ചു. പരവൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ബുള്ളറ്റ് യാത്രക്കാരൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.