 
എഴുകോൺ : കാക്കകോട്ടൂർ മഹാദേവ ക്ഷേത്രത്തിലെ മീന തിരുവോണ ഉത്സവം ഇന്ന് നടക്കും. രാവിലെ 6.30ന് പറ സമർപ്പണം. വൈകിട്ട് 3ന് ആറാട്ടെഴുന്നള്ളത്തും കെട്ടുകാഴ്ചയും. ഗജവീരന്മാർ, ഫ്ലോട്ടുകൾ, വള്ളം, എടുപ്പുകാള, എരുത്തിലും കാളയും , ചെണ്ടമേളം തുടങ്ങിയവ അണിനിരക്കും. രാത്രി 7ന് നാമജപ ലഹരി, രാത്രി 10ന് ഗാനമേള. കഴിഞ്ഞ ദിവസം നടന്ന പൊങ്കാലയിൽ നിരവധി ഭക്തർ പങ്കെടുത്തു.