
ചിറക്കര: യു.ഡി.എഫ് ചിറക്കര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ വിഭജിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടാവുന്നത്. പിണറായി ഭരണത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് കൂടി ആയിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് സൂരജ് രവി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബൈജുലാൽ അദ്ധ്യക്ഷനായി. യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നെടുങ്ങോലം രഘു, ആർ എസ് പി കേന്ദ്ര കമ്മിറ്റി അംഗം കെ. ജയകുമാർ, ഡി സി സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, എ. ശുഹൈബ്, ആർ.എസ്. അബിൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ശിവരാജൻ, യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ ആർ.എസ്. അനിൽകുമാർ, ജി. പത്മപാദൻ, കെ. സുജയ്കുമാർ എന്നിവർ സംസാരിച്ചു.