ss
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ.ഇ.പി ജോൺസന് യു.എ.ഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകിയപ്പോൾ

കൊല്ലം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇ.പി.ജോൺസന് യു.എ.ഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി.ശൂരനാട് സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമാണ് യു.എ.ഇയിൽ പ്രവാസ ജീവിതം നയിച്ചത്. ചടങ്ങിൽ സി.ഇ.ഒ സലാം പാപ്പിനിശ്ശേരി സ്നേഹോപഹാരം കൈമാറി ആദരിച്ചു. അഡ്വ. ഷൗക്കത്തലി സഖാഫി സ്വാഗതവും അഡ്വ.യാസർ സഖാഫി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, മീഡിയ കോർഡിനേറ്റർ അൻഷീറ അസീസ് ആശസയും, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.ജെ.ജോർജ് നന്ദിയും പറഞ്ഞു. അഭിഭാഷകനായ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, ഷഫ്‌ന ഹാറൂൺ, റഹീമ ഷനീദ്, യാബ് ലീഗൽ സർവീസസിന്റെ മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.