ശാസ്താംകോട്ട: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ കുന്നത്തൂരിലെ സ്വീകരണ പരിപാടി മൺറോതുരുത്തിൽ നിന്ന് ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എം.വി.ശരി കുമാരൻ നായർ , കാരു വള്ളിൽ ശശി,വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ, ഉല്ലാസ് കോവൂർ, ഗോകുലം അനിൽ,കല്ലട വിജയൻ , കല്ലട രമേശ്, തുണ്ടിൽ നാഷാദ്, കെ.സുകുമാരൻ പിള്ള , ബി.തൃദീപ് കുമാർ , കല്ലട ഗിരീഷ് , കടപുഴ മാധവൻ പിള്ള ,കാരാളി വൈ.എ.സമദ്, ഷിബു മൺറോ , രാജു ലോറൻസ് , വിനോദ് വില്ലേത്ത് , സൈമൻ വർഗ്ഗീസ്, സേതുനാഥ്, എം.കെ.സുരേഷ്ബാബു, മിനി സൂര്യ കുമാർ , കെ.ജി.ലാലി തുടങ്ങിയവർ സംസാരിച്ചു. മൺറോതുരുത്തിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്ക് ശേഷം പവിത്രേശ്വരം പഞ്ചായത്തിൽ സമാപിച്ചു.