കരുനാഗപ്പള്ളി. ഇഫ്താർ സംഗമ വേദികൾ സംഘടിപ്പിക്കുന്നതിലൂടെ ജാതിമത ചിന്തകൾക്കതീതമായ മാനവ സൗഹൃദം സമൂഹത്തിൽ വളർത്തിയെടുക്കാൻ കഴിയുമെന്ന് ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഭവാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളായ കനിവ് ചാരിറ്റബിൾ ട്രസ്റ്റ്, ട്രാവൻകൂർ ജുവലേഴ്സ് ശ്രീധരിയം കൺവെൻഷൻ സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമവും നോമ്പുതുറയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.കെ.പി.മുഹമ്മദ് അദ്ധ്യക്ഷനായി. റിട്ട.പൊലീസ് സൂപ്രണ്ട് എം.മൈതീൻകുഞ്ഞ് ,ഡയറക്ടർ ജിജേഷ് വി.പിള്ള, കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, ഷാഹിദ് മൗലവി, എം.അൻസാർ, അബ്ദുൽ അസീസ്, വാഴേത്ത് ഇസ്മയിൽ, നജീബ് മണ്ണേൽ, കണ്ണൻ, ഭവാനി ഗ്രൂപ്പ് ചെയർമാൻ എസ്.മദനൻപിള്ള എന്നിവർ സംസാരിച്ചു.