കരുനാഗപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ഇടതുപക്ഷ കർഷക സംഘടനകളുടെ കൺവെൻഷൻ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ കർഷക സംഘം ജില്ലാ ജോയ്ന്റ് സെക്രട്ടറി എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് അഡ്വ.ബി.മനു.അദ്ധ്യക്ഷനായി. യോഗത്തിൽ എൽ.ഡി.എഫ് നേതാക്കളായ പി.കെ .ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അജയഘോഷ്, ടി.രാജീവ്, ടി.എൻ.വിജയ കൃഷ്ണൻ, അഡ്വ.അമ്പിളി കുട്ടൻ, പി.അനിത, റജി ഫോട്ടോ പാർക്ക്, കെ.ശശിധരൻപിള്ള, ജെ.ബാബു എന്നിവർ സംസാരിച്ചു.