 
കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി പാവുമ്പ 78-ാം നമ്പർ ബൂത്ത് കൺവെൻഷൻ നടന്നു. ബുത്ത് പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷനായി. സമ്മേളനം മണിലാൽ എസ്. ചക്കാലത്തറ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷെഹനാസ് മുഖ്യ പ്രഭാഷണം നടത്തി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ മേലൂട്ട് പ്രസന്നകുമാർ, അഡ്വ.ബി.അനിൽകുമാർ, പാവുമ്പ സുനിൽ, നീതു ശശിധരൻ, മറ്റത്ത് സുകരാജൻ, ദിവാകരൻ ,ടോമി എബ്രാഹം, ചന്ദ്രൻ പിള്ള, പി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.