കൊല്ലം: ലോക് സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊല്ലം മണ്ഡലത്തിൽ ഇതുവരെ 10 പേർ നാമനിർദ്ദേശ പത്രിക നൽകി. സി.പി.എം സ്ഥാനാർത്ഥി എം.മുകേഷ്, സ്വതന്ത്രനായ എസ്.സുരേഷ് കുമാർ, എസ്.യു.സി.ഐ (സി)യിലെ ട്വിങ്കിൾ പ്രഭാകരൻ, സ്വതന്ത്രരായ എൻ.ജയരാജൻ, ജെ.നൗഷാദ് ഷെറീഫ്, എം.സി.പി.ഐ (യു) സ്ഥാനാർഥിയായ പി.കൃഷ്ണമ്മാൾ, അംബേ്ദകറൈറ്റ് പാർട്ടി ഒഫ് ഇന്ത്യയിലെ ജോസ്, ബി.ജെ.പി സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ, ബി.എസ്.പിയിലെ വി.എ.വിപിൻലാൽ, ഭാരതീയ ജവാൻ കിസാൻ പാർട്ടിയിലെ കെ.പ്രദീപ് കുമാർ എന്നിവരാണ് ഇതുവരെ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. നാമനിർദ്ദേശം ഇന്ന് കൂടി സമർപ്പിക്കാം. വൈകിട്ട് മൂന്ന് വരെയാണ് സമയം.