iftyar-

കൊല്ലം: ​മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഭിന്നിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇഫ്താർ സംഗമം അനിവാര്യ ഘടകമാണെന്ന് യുണൈറ്റഡ് മർച്ചൻസ് ചേംബർ സംസ്ഥാന വൈസ് പ്രസിഡന്റ് നിജാം ബഷി പറഞ്ഞു. കൊല്ലം കോർപ്പറേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലം കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് ആസ്റ്റിൻ ബെന്നൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ റൂഷ പി.കുമാർ, നുജൂം കിച്ചൻഗാലക്‌​സി, ഷിഹാൻ ബഷി, എച്ച്. സലിം, നാസർ ചക്കാലയിൽ, എം.പി.ഫൗസിയ ബീഗം, നഹാസ്, അഡ്വ.രാജേഷ്, നൗഷാദ്, എസ്. സജു, താജുദ്ദീൻ, ഷംനാദ് എന്നിവർ സംസാരിച്ചുയൂണിറ്റ് ജനറൽ സെക്രട്ടറി സുഭാഷ് പാറക്കൽ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എം.നെസ്ല നന്ദിയും പറഞ്ഞു. മികച്ച സേവന പ്രവർത്തനത്തിന് ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറം ഇന്റർനാഷണൽ ലെവലിൽ അംഗീകാരം ലഭിച്ച യു.എം.സി കൊല്ലം യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് എം. നെസ്ലയെ യു എം സി ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ഡി. മുരളീധരൻ ആദരിച്ചു.