a

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് കൊല്ലം ലോക് സഭാ മണ്ഡലം സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ നടത്തിയ റോഡ് ഷോ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നോമിനേഷൻ നൽകുന്നതിന് മുന്നോടിയായി നടന്ന റോഡ് ഷോ രണ്ട് ദിവസമായാണ് നടന്നത്. സ്വീകരണ സ്ഥലങ്ങളിലെല്ലാം പ്രേമചന്ദ്രന്റെ ഹ്രസ്വമായ പ്രസംഗം ഉണ്ടായിരുന്നു. നാടിന്റെ പുരേഗാതിക്കായി അക്ഷീണം പോരാടുമെന്ന് അദ്ദേഹം ഓരോ പ്രസംഗത്തിലും ആവർത്തിച്ചു. ഇന്നലെ രാവിലെ കുണ്ടറയിൽ നിന്നാരംഭിച്ച പര്യടനം ഇരവിപുരം, കൊല്ലം, ചവറ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി അവസാനിച്ചു. റോഡ് ഷോ പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുരീപ്പള്ളി സലീം അദ്ധ്യക്ഷനായി.

ജി.വേണുഗോപാൽ, എം.എം.നസീർ, ടി.സി.വിജയൻ, അഡ്വ. കെ.ബേബിസൺ, സജി.ഡി.ആനന്ദ്, എ.ഷാനവാസ്ഖാൻ, നാസിമുദ്ദീൻ, അൻസർ അസീസ്, എൻ.നൗഷാദ്, ആദിക്കാട് മധു, പാലത്തറ രാജീവ്, എം.നാസർ, വിപിനചന്ദ്രൻ, കിടങ്ങിൽ സുധീർ, അഡ്വ. സുൽഫിക്കർ സലാം, അഡ്വ. ജെ.മധു, കെ.ആർ.വി.സഹജൻ, ആന്റണി ജോസ്, ഷെരീഫ് ചന്ദനത്തോപ്പ്, രാജു.ഡി.പണിക്കർ, എ.എൽ.നിസാമുദ്ദീൻ, ഫിറോഷ് സമദ്, കുളത്തൂർ രവി, മഹേശ്വരൻ പിള്ള, കെ.ബാബുരാജൻ, നാസിമുദ്ദീൻ ലബ്ബ, ഫൈസൽ കുളപ്പാടം തുടങ്ങിയവർ പങ്കെടുത്തു.