ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന ഇഫ്താർ സംഗമം സാഹിത്യകാരനും പാങ്ങോട് മാന്നാനിയ കോളജിലെ മലയാളവിഭാഗം മുൻ മേധാവിയുമായ എം.എസ്. നൗഫൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന സർക്കാർ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ ഇഫ്താർ സന്ദേശം നൽകി. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അസ്ബൻ, കെ.ആർ. നാസർ, എൻ. അബ്ദുൽ ബാരി, കെ.ആർ.ബിജിലി, ഗാന്ധിഭവൻ സി.ഇ.ഒ ഡോ.വിൻസെന്റ് ഡാനിയൽ, രത്ന രാജഗോപാൽ, സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ട്രഷറർ കെ.എം.രാജേന്ദ്രകുമാർ, ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹനൻ, ബി.സുനിൽകുമാർ, ആർ.ഡി. ലാൽ, ഡോ. രവിരാജ്, ജി. രാമചന്ദ്രൻപിള്ള, എസ്. അനിൽകുമാർ, എം.കബീർ, സ്നേഹാശ്രമം മാനേജർ വി. പത്മജ ദത്ത എന്നിവർ നേതൃത്വം നൽകി.