കൊല്ലം : പുതിയകാവ് സെൻട്രൽ സ്കൂളിൽ നടന്ന ഹിന്ദു ഐക്യവേദി ജില്ലാ വാർഷിക കൺവെൻഷൻ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ.പി.കെ.സുധീർ അദ്ധ്യക്ഷനായി. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി പുത്തൂർതുളസി, ജില്ലാ ജനറൽ സെക്രട്ടറി ഓച്ചിറ രവികുമാർ, ജില്ലാ സെക്രട്ടറി ജയൻ പട്ടത്താനം, എൻ.ഹരിഹരയ്യർ, തലവൂർ ഗോപാലകൃഷ്ണൻ, എസ്.കെ.ദീപു തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദു ഐക്യവേദി കരുനാഗപ്പള്ളി താലൂക്ക് സമിതിയുടെ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.സുധീർ പ്രഖ്യാപിച്ചു. ഇന്ദുചൂഢൻ (രക്ഷാധികാരി), വി.വിജയകുമാർ (പ്രസിഡന്റ്), ഷാനവാസ് പണിക്കർ (വർക്കിംഗ് പ്രസിഡന്റ്), വിമൽകുമാർ (വൈ.പ്രസിഡന്റ്), പ്രസന്നൻപിള്ള (വൈ.പ്രസിഡന്റ്), മുകുന്ദകുമാർ (വൈ.പ്രസിഡന്റ്), ശ്രീകല്പം (വൈ.പ്രസിഡന്റ്), പ്രദീപ്ശങ്കർ (വൈ.പ്രസിഡന്റ്), അനിൽ അയോദ്ധ്യ (ജന.സെക്രട്ടറി), ഓമനക്കുട്ടൻപിളള (സെക്രട്ടറി), അശോകൻ ക്ലാപ്പന (സെക്രട്ടറി) ഹരീഷ് തെക്കുംഭാഗം (സെക്രട്ടറി), സുരേന്ദ്രൻപിള്ള (സെക്രട്ടറി), പ്രേംകുമാർ (സെക്രട്ടറി), സ്കന്ദകുമാർ (ട്രഷറർ) എന്നിവരാണ് പുതിയഭാരവാഹികൾ.