പുനലൂർ: എസ്.എൻ.ഡി.പി യോഗം 1162ാം നമ്പർ മേലില ശാഖയിൽ വേനൽക്കാല ഗുരുദേവ ദർശന പഠന ക്ലാസ് ആരംഭിച്ചു. ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദ ഭദ്രദീപം തെളിയിച്ച് ഗുരുദേവ ദർശന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 6.30വരെ നടക്കുന്ന ക്ലാസിന് പരിചയ സമ്പന്നരായ അദ്ധ്യാപകർ നേതൃത്വം നൽകും. വിദ്യാർത്ഥികൾക്ക് മുറമെ ജാതി, മതഭേതമന്യേ എല്ലാ വിഭാഗം ജനങ്ങളും ക്ലാസിൽ പങ്കെടുക്കണമെന്ന് ശാഖ യോഗത്തിന് വേണ്ടി ചെയർപേഴ്സൺ പ്രസന്നകുമാരി ഉപാസന, കൺവീനർ ടി.മോഹനൻ എന്നിവർ അറിയിച്ചു. 10ന് ക്ലാസ് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9847894137, 9847160782.