കുളത്തൂപ്പുഴ : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുളത്തൂപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എസ്.കബീർ, അഞ്ചൽ മേഖലാ പ്രസിഡന്റ് ബി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രസാദ് കോടിയാട്ട്, യൂണിറ്റ് സെക്രട്ടറി എച്ച്.ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജോർജ്ജ് വർഗ്ഗീസ് പുളിന്തിട്ട (പ്രസിഡന്റ്), എ. ഷാനവാസ് (ജന. സെക്രട്ടറി), എ.ഷെരീഫുദ്ദീൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.