
കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് ചവറ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ ആവേശകരമായ സ്വീകരണം ലഭിച്ചു.
രാവിലെ കൊല്ലകയിൽ എത്തിയ സ്ഥാനാർത്ഥിയെ മണ്ഡലം ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് കൊല്ലക കോളനിയിൽ നടന്ന സ്വീകരണ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പന്മനയിലെ സ്വീകരണ ശേഷം തേവലക്കര നോർത്ത് ഏരിയ കാര്യാലയം, ചവറ തെക്കുംഭാഗം പനക്കത്തേട് ദേവീക്ഷേത്രം, തോപ്പിൽ മുക്ക്, ദളവാപുരം നീണ്ടകര, ചവറ ജംഗ്ഷൻ ആൽത്തറമൂട്, മണ്ണാത്തറ, കാട്ടിൽ ഭാഗം, ചീലാന്തി മുക്ക്, വേട്ടുതറ നീണ്ടകര കുരിശടി എന്നിവിടങ്ങളിലും വൻ സ്വീകരണം ലഭിച്ചു.
രാജ്നാഥ് സിഗ് 18ന് കുണ്ടറയിൽ
കൊല്ലം ലോക് സഭ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 18ന് വൈകിട്ട് 4ന്ക് കുണ്ടറ കേരളപുരത്ത് മഹാറാലിയിൽ പങ്കെടുക്കും.