 
കടയ്ക്കൽ : മൗലികാവകാശമായ വോട്ടെടുപ്പിൽ പരമാവധി പേരെ കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കാൻ ലക്ഷ്യമിട്ട് വൈവിദ്ധ്യമാർന്ന പ്രചരണ പരിപാടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് കടയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചടയമംഗലം റേഞ്ച് എക്‌സൈസ് ടീമും കടയ്ക്കൽ ഫയർ ഫോഴ്‌സും തമ്മിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ഫയർ ഫോഴ്‌സ് ടീം വിജയിച്ചു. കൊട്ടാരക്കര എക്സൈസ് സി.ഐ എസ്.മോഹനൻ ഇരു ടീമുകളെയും അഭിനന്ദിച്ചു.