cccc
വെട്ടോലിമുക്ക് - പുന്നത്ത റ റോഡ്

തഴവ : വെട്ടോലി മുക്ക് -പുന്നത്തറ മുക്ക് റോഡ് നവീകരിച്ചിട്ട് രണ്ട് വർഷത്തോളമാകുന്നു. തഴവ പഞ്ചായത്ത് 17 -ാം വാർഡിലെ ഈ റോഡിനെ നൂറോളം കുടംബങ്ങൾ ആശ്രയിക്കുന്നു. ഫണ്ടിന്റെ അപര്യാപ്‌തത കാരണം നവീകരണം അനിശ്ചിതമായി നീളുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ദേശീയപാതയ്‌ക്ക് വളരെ അരികെ ചിറ്റുമൂല റെയിൽവെ ലെവൽക്രോസിൽ എളുപ്പത്തിൽ എത്താൻ കഴിയുന്നതാണ് ഈ റോഡ്. വിളയിൽ ക്ഷേത്രവും വെട്ടോലി ക്ഷേത്രവും ഒരു ക്രിസ്‌തീയ ദേവാലയും സ്ഥിതി ചെയ്യുന്ന ഈ മേഖലിൽ ​ റോഡിന്റെ സ്ഥിതി വളരെ മോശമാണെന്ന് നിരവധി തലങ്ങളിൽ പരാതിപ്പെട്ടിട്ടും രക്ഷയില്ലെന്ന് പരിസരവാസികൾ പറയുന്നു.

പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിച്ചു. ടാറിളകി മെറ്റൽ തെളിഞ്ഞു നിലവിൽ ഗർത്തങ്ങളായി.

പി.അജികുമാർ

കേരളകൗമുദി

കെ.കെ.ഏജൻസി

കോസ്‌മോ ജംഗ്‌ഷൻ

വാ‌ർഡിലെ മറ്ര് റോഡുകൾ കേന്ദ്ര ഫണ്ടുൾപ്പടെ ഉപയോഗിച്ചു പൂർത്തിയാക്കി.നിലവിൽ മൂന്ന് റോഡുകൾ കൂടി ഈ വാർഡിൽ ഉന്നത നിലവാരത്തിൽ പൂർത്തിയാക്കാൻ 9 ലക്ഷത്തോളം മാത്രമാണ് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായുള്ളത്.ഈ തുക അപര്യാപ്‌തമായതിനാൽ എം.എൽ.എ ഫണ്ടിന്റെ ലഭ്യതയ്‌ക്കായി പദ്ധതി സമർപ്പിച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വർഷം തന്നെ തുക ലഭിക്കും. പണി ആരംഭിക്കാനും കഴിയും. ഗാർഹിക കുടിവെള്ള പദ്ധതിക്കായി ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടി പൊളിച്ചതും സഞ്ചാരം കൂടുതൽ ദുസഹമാക്കി.

ബി. സുശീലയമ്മ

17-ാം വാർഡ് മെമ്പർ