photo
എം.എസ്.എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസും നാഷണൽ സർവീസ് സ്കീമും അൽ മുക്താദീർ ഗ്രൂപ്പും സംയുക്തമായി നി‌ർമ്മിച്ച് നൽകുന്ന വീടിന്റെ ഉദ്ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: എം.എസ്.എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസും നാഷണൽ സർവീസ് സ്കീമും അൽ മുക്താദീർ ഗ്രൂപ്പും സംയുക്തമായി നിർദ്ധന കുടുംബത്തിന് വീടൊരുക്കി. സന്നദ്ധ സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചവറ മടപ്പള്ളിയിലുള്ള ഓമനയമ്മയ്ക്കും മകൾക്കും പേരക്കുട്ടിയ്ക്കുമാണ് സ്നേഹാലയം എന്ന പേരിൽ വീടൊരുക്കിയത്. വീടിന്റെ ഉദ്ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. അൽ മുക്തദീർ ഗ്രൂപ്പ് ഗ്ലോബൽ മാനേജർ അബ്ദുൽ നാസർ ഹാദി താക്കോൽ കൈമാറി .എം.എസ്.എൻ കോളേജ് മാനേജിംഗ് ട്രസ്റ്റി അഡ്വ.എൻ.രാജൻ പിള്ള, ജോയിന്റ് ഡയറക്ടർ എൻ.ഗോപാലകൃഷ്ണപിള്ള, പ്രിൻസിപ്പൽ ഡോ.ആർ.മധു , ഡോ.കെ.കുമാരപിള്ള ,അൽ മക്തദീർ മാനേജർ അബ്ദുൾ നൂർ,പഞ്ചായത്ത് അംഗം ജി.ആർ.ഗീത, ഗാന്ധിയൻ സ്റ്റഡീസ് കോ- ഓർഡിനേറ്റർ പ്രൊഫ.അരുൺ അരവിന്ദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.ആർ വാസുദേവൻപിള്ള , പ്രൊഫ.രാജൻപിള്ള, പ്രൊഫ.അനന്ദകൃഷ്ണൻ, അഡ്വ.ശരണ്യ, കോൺട്രാക്ടർ നജീർ മണ്ണേൽ എന്നിവർ പങ്കെടുത്തു. അക്കാഡമിക് കോ- ഓർഡിനേറ്റർ ഡോ.കെ.ഗോവിന്ദൻകുട്ടി ചടങ്ങിൽ നന്ദി പറഞ്ഞു.