പത്തനാപുരം: സംയുക്ത കർഷക സമിതി നേതൃത്വത്തിൽ പത്തനാപുരത്ത് നടത്തിയ കർഷക മഹാ പഞ്ചായത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി എ.ബി.അൻസാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യു, ജില്ലാ സെക്രട്ടറി ലിനു ജമാൽ, സി.പി.എം ഏരിയ സെക്രട്ടറി എൻ.ജഗദീശൻ, പി.ജി.വാസുദേവൻ ഉണ്ണി, ആർ.രാജഗോപാലൻ നായർ, എച്ച്.റിയാസ് മുഹമ്മദ്, മണികുമാർ, പ്രസന്ന, സുനിത രാജേഷ് എന്നിവർ സംസാരിച്ചു.