കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂളിൽ പ്രീപ്രൈമറി കോൺവൊക്കേഷൻ സംഘടിപ്പിച്ചു. ഷൈനിംഗ് സ്റ്റാർസ് 2കെ24 എന്ന പേരിലാണ് പ്രീ- പ്രൈമറി കോൺവൊക്കേഷൻ സംഘടിപ്പിച്ചത്.
പി.ടി.എ പ്രസിഡന്റ് ലിജിമോൻ അദ്ധ്യക്ഷനായി. കോൺവൊക്കേഷൻ സെറിമണി വാർഡ്മെമ്പർ ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുഞ്ഞുങ്ങൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും വ്യാസവിലാസം കരയോഗം പ്രസിഡന്റ് ബാബുരാജ് വിതരണം ചെയ്തു. ആശംസാ സന്ദേശവും ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് വിതരണവും എ.ജി.എച്ച്.എസ് അലൂമിനി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ നിർവഹിച്ചു. പ്രഥമ അദ്ധ്യാപിക സ്മിത, എസ്.എസ്.ജി ചെയർമാൻ ബിനു , എം.പി. ടി .എ പ്രസിഡന്റ് ധന്യ,രേഖ,സുമിമോൾ,റാണി,പ്രീ പ്രൈമറി അദ്ധ്യാപകരായ നയന, നീതു എന്നിവർ സംസാരിച്ചു.