കൊല്ലം: അഞ്ചാലുംമൂട് ബി.ആർ സ്‌പോർട്സ് സ്‌കൂളിൽ അവധിക്കാല സൗജന്യ കായിക പരിശീലനത്തിന് തുടക്കമായി. മിനി കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ ആരംഭിച്ച ക്യാമ്പ് മെയ് 30 ന് അവസാനിക്കും. അത്‌ലറ്റിക്‌സ്, ഫുട്ബാൾ, ക്രിക്കറ്റ്, സോഫ്‌റ്റ്‌ബാൾ എന്നിവയിലാണ് പരിശീലനം. അഞ്ചിനും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാമെന്ന് ദേശീയ ചാമ്പ്യൻ കൂടിയായ പ്രിൻസിപ്പൽ എ.കെ. ബാലൻ അറിയിച്ചു. ഫോൺ: 7558804952, 8078335861, 7034155861.