പത്തനാപുരം: നിയന്ത്രണം വിട്ട മിനിലോറി വൈദ്യുതി പോസ്റ്റും ഗേറ്റും ഇടിച്ച് തകർത്ത് മറിഞ്ഞു. ഡ്രൈവർക്കും കിളിക്കും പരിക്ക്. തൂത്തുക്കുടി സ്വദേശികളായ ഡ്രൈവർ ശെന്തിൽ പാണ്ഡ്യൻ (49), കിളി പ്രവീൺ (48) എന്നിവർക്കാണ് പരിക്കേറ്റത്.വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അതുവഴി വന്ന വാഹന യാത്രികരും മുൻവശത്തെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്.
ശെന്തിൽ പാണ്ഡ്യൻ പുനലൂർ സ്വകാര്യ ആശുപത്രിയിലും
പ്രവീൺ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. തൂത്തുക്കുടിയിൽ നിന്ന് മീനുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു മിനിലോറി. ഗേറ്റ് തകർത്തതിന് വനം വകുപ്പും വൈദ്യുതി പോസ്റ്റുകൾ തകർത്തതിന് കെ.എസ്.ഇ.ബി അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.