ekn
ഐക്യ ജനാധിപത്യമുന്നണി എഴുകോൺ മണ്ഡലം കൺവെൻഷൻ കെ. പി. സി. സി. സെക്രട്ടറി ജ്യോതി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു ഫിലിപ്പ്, എഴുകോൺ നാരായണൻ, പി. ഹരികുമാർ,സവിൻ സത്യൻ, ബിജു എബ്രഹാം തുടങ്ങിയവർ വേദിയിൽ.

എഴുകോൺ : കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചേർന്ന ഐക്യ ജനാധിപത്യമുന്നണി എഴുകോൺ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു ഫിലിപ്പ് അദ്ധ്യക്ഷനായി. എഴുകോൺ നാരായണൻ, പി. ഹരികുമാർ, അഡ്വ.സവിൻ സത്യൻ. ബി. രാജേന്ദ്രൻ നായർ, ജയപ്രകാശ് നാരായണൻ, എസ്.എച്ച്. കനകദാസ് , അഡ്വ. ബിജു എബ്രഹാം . അഡ്വ. രതീഷ് കിളിഞ്ഞിട്ടിൽ, പി.എസ്. അദ്വാനി,ടി.ആർ. ബിജു, അഡ്വ. സജീവ് ബാബു. അഡ്വ.എൻ. രവീന്ദ്രൻ, ജോർജ് പണിക്കർ, സുനിൽകുമാർ, സലാഹുദ്ദീൻ, മാറനാട് ബോസ്,വി. തുളസീധരൻ ,ആതിര ജോൺസൺ, വി. സുഹർബാൻ, ബീന മാമച്ചൻ , ബി. സിബി, മഞ്ചു രാജ് എന്നിവർ സംസാരിച്ചു.