പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രൻ നായർ
കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ ആകെ 15 പേർ പത്രിക നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രൻ നായരും ഇന്നലെ പത്രിക നൽകി.
സി.പി.എം സ്ഥാനാർത്ഥി എം.മുകേഷ്, സ്വതന്ത്രനായ എസ്.സുരേഷ് കുമാർ, എസ്.യു.സി.ഐ (സി) യിലെ ട്വിങ്കിൾ പ്രഭാകരൻ, സ്വതന്ത്രരായ എൻ.ജയരാജൻ, ജെ.നൗഷാദ് ഷെറീഫ്, എം.സി.പി.ഐ (യു) സ്ഥാനാർഥിയായ പി.കൃഷ്ണമ്മാൾ, അംബേദകറൈറ്റ് പാർട്ടി ഒഫ് ഇന്ത്യയിലെ ജോസ്, ബി.ജെ.പിക്കായി ജി.കൃഷ്ണകുമാർ, എസ്.ആർ.അരുൺബാബു (സി.പി.എം, ഡമ്മി), ബി.എസ്.പിയിലെ വി.എ.വിപിൻലാൽ, ഭാരതീയ ജവാൻ കിസാൻ പാർട്ടിയിലെ കെ.പ്രദീപ് കുമാർ, സ്വതന്ത്രരായ എം.എസ്.മനുശങ്കർ, ശശികല റാവു ( ബി.ജെ.പി, ഡമ്മി) എന്നിവരാണ് പത്രിക സമർപ്പിച്ച മറ്റുള്ളവർ.