കൊല്ലം: കുട്ടികളിലെ കലാഭിമുഖ്യം പരിപോഷിപ്പിക്കാൻ ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ രണ്ടു മാസം നടത്തുന്ന പരിശീലനം ബാലഭവനിൽ കുട്ടികൾക്കൊപ്പം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലയുടെ സുന്ദരലോകം തുറന്നുകൊടുക്കുന്ന ഇത്തരം സർഗപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ എസ്. നാസർ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ പ്രകാശ് ഡി.നായർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി.ഡി. ജോസ്, ബീന സജീവ്, ഗിരിജ സുന്ദരൻ, മാനേജർ ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രീയ സംഗീതം, വയലിൻ, വീണ, മൃദംഗം, ഗിറ്റാർ, തബല, ചിത്രകല, ലളിത സംഗീതം, നൃത്തം, ക്രാഫ്റ്റ്, യോഗ, തയ്യൽഎംബ്രോയിഡറി, കീ ബോർഡ്, വ്യക്തിത്വവികസനം എന്നിവയിലാണ് ക്ലാസുകൾ. ഫോൺ: 0474 2744345.