ccc
ഡബ്യു.സി.സിയുടെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുൻ മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഡബ്യു.സി.സി സമര സമിതി പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പുനലൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച പരിപാടി മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം സുഷ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡബ്യു.സി.സി സമര സമിതി മണ്ഡലം കൺവീനർ ആർ.അനി സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി.പത്മകുമാർ, വി.എസ്.പ്രവീൺ കുമാർ,രഞ്ജിത്ത് എന്നിവർ സംസാരിച്ചു.