പെരുമൺ: പേഴുംതുരുത്ത് ആലുംമൂട് രാജരാജേശ്വരി ഭദ്രാദേവി​ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം നാളെ മുതൽ 10 വരെ തന്ത്രി അഷ്ടമുടി ഇടമനമഠം ദേവീദാസൻ പണ്ടാരത്തിൽ, മേൽശാന്തി സുജിത്ത് പെരുമൺ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. എല്ലാ ദിവസവും രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ദേവീഭാഗവത പാരായണം, വൈകിട്ട് 5.30ന് തോറ്റംപാട്ട്. 8ന് രാവിലെ 7.30ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 6.45ന് സോപാനസംഗീതം. 9ന് രാവിലെ 11ന് നൂറുംപാലും കളമെഴുത്തുംപാട്ടും, ഉച്ചയ്ക്ക് 1ന് അന്നദാനം, 6.45ന് സോപാനസംഗീതം, പൂമൂടൽ. 10ന് രാവിലെ 8ന് ക്ഷേത്രത്തിൽ പറയെടുപ്പ്, 11ന് കഞ്ഞിസദ്യ, വൈകിട്ട് 6.30ന് വാദ്യമേളങ്ങളോടെ ചമയവിളക്ക് ഘോഷയാത്ര, 6.45ന് നാദസ്വരം, സോപാനസംഗീതം, വെടിക്കെട്ട്, രാത്രി 10ന് കുരുതി.