
കൊല്ലം: കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആർ.എസ്.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് വരാണാധികാരി കൂടിയായ കളക്ടർ എൻ.ദേവീദാസിന് മുന്നിൽ പത്രിക സമർപ്പിച്ചത്.
പ്രേമചന്ദ്രനോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എം.നസീർ, ആർ.എസ്.പി നേതാക്കളായ എ.എ.അസീസ് എക്‌സ് എം.എൽ.എ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, കോൺഗ്രസ് രാഷ്ട്രീയകാര്യ പ്രവർത്തക സമിതി അംഗം ബിന്ദുകൃഷ്ണ, നൗഷാദ് യൂനുസ് എന്നിവരുണ്ടായിരുന്നു.
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ സി.വി.പത്മരാജനെ വസതിയിലെത്തി നേരിൽ കണ്ട് സ്ഥാനാർത്ഥി അനുഗ്രഹം വാങ്ങി.