mes-

കൊല്ലം: എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ മാച്ചിംഗ് ഗ്രാൻഡ് ഉപയോഗിച്ച് യൂത്ത്‌വിംഗ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ എന്ന സന്ദേശവുമായി 30 ലക്ഷം രൂപയുടെ റിലീഫ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെൽഫ് ഫിനാൻസിംഗ് കോളേജസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. റഹീം ഫസൽ നിർവഹിച്ചു.

3000 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ റിലീഫ് സന്ദേശവുമായി യൂത്ത് വിംഗ് ഭവനസന്ദർശനം നടത്തുമെന്ന് ചെയർമാൻ റഹീം ഫസൽ പറഞ്ഞു. എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഫാസിൽ ഇസ്മായിൽ അദ്ധ്യക്ഷനായി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി, കണ്ണനല്ലൂർ നിസാം, ഹസൻ.ബി.കെ.ബി, നൗഷാദ് കണ്ടച്ചിറ, മുഹമ്മദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.