കൊല്ലം: പെൻഷൻ പരിഷ്കരണത്തിന്റെ മൂന്നാം ഗഡുവിനൊപ്പം ലഭിക്കേണ്ട ക്ഷാമാശ്വാസബത്ത വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സുജയ് പറഞ്ഞു.
കൊല്ലം ആശ്രാമം സബ് ട്രഷറിക്ക് മുന്നിൽ അസോ. ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിയോജകമണ്ഡലം പ്രസിഡന്റ് പി. രാജേന്ദ്രൻപിള്ള, സെക്രട്ടറി എം. അബ്ദുൽ സലാം, കെ.എസ്.എസ്.പി.എ സംസ്ഥാനകമ്മിറ്റി അംഗം ബി.സതീശൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജെ.ബെൻസി, ജില്ലാ കമ്മിറ്റി അംഗം ബിജി പിള്ള, കെ.ചന്ദ്രൻപിള്ള, ബാലകൃഷ്ണപിള്ള, കെ.മുഹമ്മദ് റഷീദ്, യേശുദാസ്, പ്രസന്നകുമാർ, ബി. ബിന്ദു, ടി. വിജയമ്മ, മണികണ്ഠൻപിള്ള, ഷൈലജ അഴകേശൻ, എൻ. പവിത്രൻ, കെ.രാജേന്ദ്രൻ, എം.പി. നാസിമുദ്ദീൻ, എസ്. രഘുനാഥൻ, എൻ.സുന്ദരൻ, ജനാർദ്ദനൻപിള്ള, എസ്. അഷറഫ്, ബി.രാമാനുജൻപിള്ള, എസ്.ശിവദാസൻ, കെ. കനകേന്ദ്രനാചാരി, പി.രേണുക, കെ.നൗഷാദ് എന്നിവർ സംസാരിച്ചു.